KOYILANDY DIARY

The Perfect News Portal

മരളൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ സംഭവം വിജിലൻസ് അന്വേഷണം നടത്തണം – യൂത്ത് കോൺഗ്രസ്

മരളൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ സംഭവം വിജിലൻസ് അന്വേഷണം നടത്തണം – യൂത്ത് കോൺഗ്രസ്.
കൊയിലാണ്ടി: നഗരസഭയിലെ രണ്ടാം വാർഡിലെ നവീകരിച്ച മരളൂർ റോഡ് ഉദ്ഘാടന ദിവസം തന്നെ പൊട്ടിപ്പൊളിഞ്ഞ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷവും ചില റോഡുകൾ ഇതു പോലെ പൊട്ടി പൊളിഞ്ഞിട്ട് കരാറുകർക്കെതിരെയോ ഉദ്യോഗസ്ഥർക്കെതിരെയോ ഒരു നടപടിയും എടുത്തില്ലെന്നും, നഗരസഭയിൽ നിരവധി റോഡുകളിൽ നിർമ്മാണത്തിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
Advertisements
ഇത്തരം പ്രവർത്തികളിൽ പൊതുമരാമത്ത് കമ്മറ്റിയുടെ മോണിറ്ററിങ്ങ് നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സങ്കടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് നീരജ് നിരാല അധ്യക്ഷത വഹിച്ചു. തൻഹീർ കൊല്ലം, സജിത്ത് കാവുംവട്ടം, ദൃശ്യ, സിബിൻ കണ്ടത്തനാരി, റാഷിദ് മുത്താമ്പി എന്നിവർ സംസാരിച്ചു. മിഥുൻ പെരുവട്ടൂർ നന്ദി പറഞ്ഞു.