KOYILANDY DIARY.COM

The Perfect News Portal

മകൻ മരിച്ച് മണിക്കൂറുകൾക്കകം ഉമ്മയും മരിച്ചു

മകൻ മരിച്ച് മണിക്കൂറുകൾക്കകം ഉമ്മയും മരിച്ചു. അത്തോളി: നടുവിലയിൽ പരേതനായ മൊയ്തീൻ്റെ  ഭാര്യ നഫീസ (65), മകൻ ശുഹൈബ് (46) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
ശുഹൈബ് ശനി രാത്രി ബാഡ്‌മിൻ്റൻ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അത്തോളി സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ ഉമ്മ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. തുടർന്ന്  അത്തോളി സഹകരണ ആശുപത്രിയിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് വിവരം.
അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ ജീവനക്കാരിയാണ് നഫീസ. പന്തൽ ജോലിക്കാരനാണ് ശുഹൈബ്.
Share news