KOYILANDY DIARY.COM

The Perfect News Portal

കപ്പൽ അപകടത്തിൽ മരണമടഞ്ഞ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പ് വരുത്തുക: സിഐടിയു

കൊയിലാണ്ടി: മംഗലാപുരം ഭാഗത്തുള്ള കടലിൽ വെച്ച് കപ്പലിടിച്ച് മരണമടഞ്ഞ ബോട്ടിലെ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമായ നഷ്ട പരിഹാരം കണ്ടെത്തുന്നതിൽ കേന്ദ്ര സരക്കാർ ഉടനെ ഇടപെടണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ബോട്ട് തകർത്ത കപ്പലിനെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് കൊണ്ട് വരണം. കുടുംബത്തിനും ബോട്ട് ഉടമയ്ക്കും അടിയന്തിര സഹായം നൽകാൻ സർക്കാറുകളോട് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ടി.വി. ദാമോധരൻ അധ്യക്ഷ്യത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ, സുന്ദരേശൻ, എ.പി. ഉണ്ണിക്കൃഷ്ണൻ, ചോയിക്കുട്ടി, സാദിക്ക് എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *