പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കുന്നതിൽ പ്രതിഷേധിച്ച് കർമ സമിതിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ
കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് 14-ാം വാർഡിൽ സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകൾക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കർമ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബഹുജന ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകൻ എം. സമദ് ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.

സന്തോഷ് തിക്കോടി, രാജീവൻ കൊടലൂർ, പി.പി. കുഞ്ഞമ്മദ്, വി.കെ. അബ്ദുൾ മജീദ്, പി.വി. റംല, എൻ.കെ. കുഞ്ഞബ്ദുള്ള, ബക്കർ തിക്കോടി, ടി.എം. പ്രകാശൻ, വി. ഹാഷിം കോയതങ്ങൾ എന്നിവർ സംസാരിച്ചു.


.
Advertisements

