കോരപ്പുഴപാലം ഫ്രിബ്രവരിയിൽ തുറന്ന് കൊടുക്കുമെന്ന് കെ ദാസൻ എം എൽ എ

കൊയിലാണ്ടി: കോരപ്പുഴപാലം ഫ്രിബ്രവരി മാസം അവസാന ആഴ്ച ഗാതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് കെ ദാസൻ എം എൽ എ. പറഞ്ഞു. പാലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ധേഹം. 90 ശതമാനം പ്രവൃത്തിയും പൂർത്തിയായി കഴിഞ്ഞു. ടാറിംഗ്, പെയിന്റിംഗ്, ഇലക്ടിക് വർക്കുകളാണ് ഇനി കാര്യമായി പൂർത്തീകരിക്കാനുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുൻ പ്രസിഡണ്ട്മാരായ പി സി സതീഷ്ചന്ദ്രൻ, അശോകൻ കോട്ട് ഗ്രാമപഞ്ചായത്തംഗം ലതിക ടീച്ചർ വാർഡ് മെമ്പർ എം പി സന്ധ്യ, വി എം മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.
