KOYILANDY DIARY.COM

The Perfect News Portal

കണിയാന്‍ സമൂഹത്തിന് സംവരണാനുകൂല്യം നൽകണം; കണിയാന്‍ സമുദായ സാരഥി കൂട്ടായ്മ

കൊയിലാണ്ടി:  കണിയാന്‍ സമൂഹത്തിന് സംവരണാനുകൂല്യം ആവശ്യമാണെന്നും അത് നേടിയെടുക്കുന്നതിന് വരും കാലങ്ങളില്‍ ശക്തമായ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും കണിയാന്‍ സമുദായ സാരഥി കൂട്ടായ്മ. വിദ്യാഭ്യാസ മേഖലയില്‍ ഒ.ഇ.സി ആനുകൂല്യം നല്‍കുന്നതിനാല്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സമുദായം ഇടപെടുകയില്ലെന്ന് പി.എസ്.എസ്. സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍ പറഞ്ഞു. കേരളത്തില്‍ വിവിധ പേരുകളിലറിയപ്പെടുന്ന കണിയാന്‍ സമൂഹം ഒന്നിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സമുദായ സാരഥി കൂട്ടായ്മയുടെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍ഗോഡ്, കണ്ണൂര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും കേരള ഗണക കണിശ സഭയുടേയും, കണിശ മഹാസഭയുടേയും, പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ഉന്നത നേതാക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പങ്കെടുത്ത കണ്‍വെന്‍ഷനില്‍ കെ.ജി.കെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. കണിശ മഹാസഭ സ്ഥാപക നേതാവ് കുഞ്ഞികൃഷ്ണന്‍ ജ്യോത്സ്യര്‍ കാസര്‍ഗോഡ് മുഖ്യാഥിതിയായിരുന്നു.

സമുദായ സാരഥികോഡിനേറ്റര്‍ കെ. സേതുമാധവന്‍, ഹരിശ്ചന്ദ്രന്‍ അരമങ്ങാനം, മുരളീധരന്‍ കണ്ണൂര്‍, ശശി പാട്ടേത്ത്, ഇ.എം. രാജാമണി, ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍, സായൂജ് നാരായണന്‍ ചാല, ആര്‍. കമലാ പണിക്കര്‍, കൃഷ്ണപ്രസാദ് കാഞ്ഞങ്ങാട്, രാമനാഥന്‍ കോവൂര്‍, അഖില്‍ പിഎസ്സ് കണ്ണൂര്‍,സായി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *