വിജയദശമി ദിനത്തിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിച്ചു
        കൊയിലാണ്ടി: തിൻമയുടെ മേൽ നന്മയുടെ വിജയം കുറിക്കുന്ന വിജയദശമി ദിനത്തിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. വിടുകളിലായിരുന്നു ഇത്തവണ ഏറെ പേരും കുട്ടികളെ എഴുത്തിനിരുത്തിയത്. കോവിഡിൻ്റെ പാശ്ചാത്തലത്തിൽ പ്രമുഖ ക്ഷേത്രങ്ങളിലൊന്നും എഴുത്തിനിരുത്തും, ഗ്രന്ഥപൂജയും ഉണ്ടായിരുന്നില്ല. കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മേൽശാന്തി പി പി. മനോജാണ് എഴുത്തിനിരുത്തിയത്. കൊരയങ്ങാട് കലാക്ഷേത്രത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.



                        
