കൊയിലാണ്ടി ടൗണിൽ ഓവുചാലിനായി കുഴിയെടുക്കവെ കട തകർന്നു

കൊയിലാണ്ടി: നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ഓവുചാലിനായി കുഴിയെടുക്കവെ കട തകർന്നു. ദേശീയ പാതയിൽ ടൗണിൽ ബപ്പൻകാടി ജംങ്ഷ് സമീപം കിഴക്ക് വശത്തുള്ള ആരിഫിൻ്റ ഉടമസ്ഥതയിലുള്ള ലുലു ബോക്കറി ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനമാണ് നിലംപൊത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ പ്രവൃത്തി നടക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു കട തകർന്നു വീണത്.
നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് കട തുറന്നിരുന്നില്ല. നിർമ്മാണം നടക്കുന്നിടത്ത് എഞ്ചിനീയറുടെ സാന്നിധ്യമില്ലാതെയാണ് പ്രവൃത്തി നടക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. തകർന്ന കട പൂർണ്ണമായും പുനർനിർമ്മിച്ച് കൊടുക്കണമെന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷനും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പെട്ടു.

