KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കോർട്ട് റോഡിലെ വ്യാപാരി പി.കെ. ഹംസക്കോയ ഹാജി (86)

കോഴിക്കോട്: കോർട്ട് റോഡിലെ വ്യാപാരി പി.കെ. ഹംസക്കോയ ഹാജി (86)  നടക്കാവ് കൊട്ടാരം റോഡിലെ അറഫാത്ത് വസതിയിൽ നിര്യാതനായി. കോഴിക്കോട് കോർട്ട് റോഡിലെ ആദ്യകാലത്തെ പ്രമുഖ വ്യാപാരിയും താഴെ പാളയത്തെ നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. പഴയ കാല ജന്മിയും ആദ്യകാലങ്ങളിൽ മലബാറിൽ കരിക്കട്ട ഇന്ധനമായി ഓടിച്ചു കൊണ്ടിരുന്ന നിരവധി ബസ്സുകൾ ഉണ്ടായിരുന്ന മുസ്ലിം മോട്ടോഴ്സിൻ്റെ ഉടമസ്ഥനായിരുന്ന ഖലീഫൻ്റകത്ത് ഉമ്മർ മുതലാളിയുടെ പുത്രനാണ്.

വളരെ ചെറുപ്പത്തിൽ തന്നെ വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം നഗരമധ്യത്തിൽ അരവിന്ദ് ഘോഷ് റോഡിലെ ഈശ്വരമംഗലം പറമ്പ് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളുടെ ഉടമസ്ഥമായിരുന്നു. പ്രശസ്ത ഗാന ഗന്ധർവ്വൻ ആയിരുന്ന കോഴിക്കോട് അബ്ദുൾ ഖാദർ താമസിച്ചിരുന്നത് ഈശ്വരമംഗലം പറമ്പിൽ ആയിരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ തോൽ കയറ്റുമതി വ്യാപാരി ആയിരുന്ന ഖലീഫൻ്റകത്ത് അബുഹാജിയുടെ മൂത്ത മകൾ സുബൈദയാണ് ഭാര്യ. 

ഖബറടക്കം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വെസ്റ്റ്ഹിൽ തോപ്പയിൽ ഖബർസ്ഥാനിൽ നടന്നു. മക്കൾ: മുഹമ്മദ് ആസിഫ് (ആസിഫ് ട്രേഡേഴ്സ്, ചെറുട്ടി റോഡ് )                               അബൂബക്കർ (ഷാജി ട്രേഡേഴ്സ്, ചെറുട്ടി റോഡ്)                               ജസീൽ (M/s പി.കെ. ഹംസകോയ, (ജനറൽ മർച്ചൻറ്സ്, കോർട്ട് റോഡ്), സക്കീന, അഷ്റഫ്, ഫൗസിയ.                 മരുമക്കൾ: ടി.പി.എം അഷ്റഫ്, പി.വി.അബ്ദുറഹിമാൻ.              അൻസാം ശബ്നം, സി.പി.ഫാത്തിമ സിതാര. സുമൈയ്യത്ത്  ഇബ്രാഹിം               
സഹോദരങ്ങൾ: പി.കെ.അബ്ദുൾ ലത്തീഫ്, (പ്രീതി സ്റേറാർ, പാളയം), പരേതരായ പി. കെ. മെയ്തീൻ കോയ, (ഉമ്മർസൺ) പി.കെ. ഇമ്പിച്ചായിശബി. പരേതൻ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കബീർ സലാലയുടെ അമ്മയുടെ അമ്മാവൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *