KOYILANDY DIARY.COM

The Perfect News Portal

നഗരസഭയിൽ വീണ്ടും 7 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കൊയിലാണ്ടി : നഗരസഭയിൽ വീണ്ടും 7 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 6, 12, 13, 23, 38, 41 വാർഡുകളിലാണ് ഓരോരുത്തർക്ക് വീതം കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 26ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഭൂരിപക്ഷം പേർക്കും രോഗം സ്ഥിരീകരിച്ചത്.

6-ാം വാർഡിൽ 20 വയസ്സുകാരനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി കെ.ഡി.സി. ബാങ്കിൽ കോവിഡ് ബാധിച്ച ആളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോറന്റൈനിൽ കഴിയുകയായിരുന്നു ഇയാൾ.

12-ാം വാർഡിൽ റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗം കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച യുവാവിന്റെ ഭാര്യക്കാണ് രോഗം. ഇവരുടെ 4 വയസ്സുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയോടൊപ്പം അമ്മയും കോവിഡ് ആശുപത്രിയിൽ കഴിയുകയായിരുന്നു. തുടര്ന്നാണ് രോഗം സ്ഥിരീകരിച്ചത്.

Advertisements

13-ാം വാർഡിൽ പെരുവട്ടൂർ നടേരി റോഡിലാണ് 40 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ഉറവിടം വ്യക്തമല്ലെന്നാണ് അറിവ്. പനി ലക്ഷണമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസത്തോളമായി ഇയാൾ കോറന്റൈനിൽ കഴിയുകയായിരുന്നു.

23-ാം വാർഡിൽ മൂഴിക്ക് മീത്തൽ 51 വയസ്സുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊടുവള്ളി മോട്ടോർ വാഹനവകുപ്പിൽ ജോലിചെയ്യുകയായിരുന്ന ഇയാൾ രോഗലക്ഷണത്തെ തുടർന്ന് ഒരാഴ്ചയായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

36-ാം വാർഡിൽ കേയന്റെ വളപ്പിൽ 18 വയസ്സുള്ള വിദ്യാർത്ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വടകരയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് അറിയുന്നു. വീട്ടിലുള്ള ചിലർക്ക് രോഗലക്ഷണം ഉണ്ടെന്നാണ് ഇപ്പോൾ അറിയുന്നത്.

38ാം വാർഡിൽ ഒരു സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചിത്. കോഴിക്കേട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇവര്ക്ക് ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

41-ാം വാർഡിൽ 22 വയസ്സുകാരനാണ് കോവിഡ്. മത്സ്യതൊഴിലാളിയായ ഇയാൾ എലത്തൂർ ഹാർബറിൽ നിന്ന് ബോട്ടിൽ മത്സ്യബന്ധനത്തിന് പോയിരുന്നു. ഇയാൾക്ക് രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് എലത്തൂരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 6 ദിവസമായി ഇയാൾ എലത്തൂരിൽതന്നെയാണ് താമസം.

Share news

Leave a Reply

Your email address will not be published. Required fields are marked *