ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ഐസിയുവില്‍വെച്ച് ആശുപത്രിജീവനക്കാര്‍ ബലാത്സംഗം ചെയ്‌തു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണു നടുക്കുന്ന സംഭവമുണ്ടായത്. പൊലീസ് അന്വേഷണമാരംഭിച്ചതോടെ അഞ്ച് ആശുപത്രി ജീവനക്കാര്‍ ഒളിവില്‍ പോയി.
പാമ്പുകടിയേറ്റ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍നിന്നു മാറ്റിയശേഷം അക്രമികള്‍ കുട്ടിക്കു മയങ്ങുന്നതിനുളള കുത്തിവയ്പ് നല്‍കി. ഇതിനുശേഷം കൈകളും കാലുകളും കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. ജനറല്‍ വാര്‍ഡിലേക്കു മാറ്റിയ ശേഷം പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന്, പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു.

കമ്പൌണ്ടറും നാല് ക്ലീനിങ് ജീവനക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

