KOYILANDY DIARY.COM

The Perfect News Portal

ഔഷധങ്ങളുടെ കലവറ കറ്റാര്‍ വാഴ…….

കറ്റാര്‍ വാഴ എന്ന സസ്യം പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ്. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. നമ്മുടെ വീട്ടില്‍ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഇന്ന് വിപണിയില്‍ ലഭ്യമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം കാണാം.കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ പലതാണ് എല്ലാതരത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഔഷധമാണിത്. ആയുര്‍വ്വേദത്തിലും അലോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുമുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ ചേര്‍ക്കുക. അതിനു ശേഷം ഈ മിശ്രിതം പാനില്‍ വച്ച്‌ ചൂടാക്കുക. ജെല്‍ പൂര്‍ണമായും അലിഞ്ഞ് ചേരുന്നത് വരെ ഇത് തുടരണം. ഇതിലേക്ക് സ്പൂണ്‍ തേനും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

കറ്റാര്‍വാഴയുടെയും നാരങ്ങയുടെയും ജ്യൂസ് എടുത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തെ ആകെ ഇത് ശുദ്ധീകരിക്കുന്നു. ജ്യൂസ് എങ്ങിനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.

Advertisements

ഉച്ചയ്ക്കു മുന്‍പ് പറ്റിയ ഒന്നാണ് കറ്റാര്‍വാഴയുടെയും ജിഞ്ചര്‍ ടീയുടെയും മിശ്രിതം. ഗുണങ്ങളുടെ ഒരു കലവറയാണ് ഇഞ്ചി. അതിനോടൊപ്പം കറ്റാര്‍വാഴ കൂടി ചേരുമ്ബോള്‍ എന്തുകൊണ്ടും മികച്ചൊരു പാനീയമായി ഇത് മാറുന്നു. ശരീരത്തിലെ അനാവശ്യമായ ഫാറ്റ് ഇത് ഒഴിവാക്കുന്നു. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കുന്ന ഒന്നാണിത്.

ഒരു ടേബിള്‍ സ്പൂണ്‍ നിറയെ ഇഞ്ചി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നിറയെ കറ്റാര്‍ വാഴ ജ്യൂസ് ചേര്‍ക്കുക. ഒരു കപ്പ് വെള്ളത്തിലേക്ക് ഈ മിശ്രിതം ചേര്‍ക്കുക. അതിനുശേഷം ഇത് തിളക്കാന്‍ അനുവദിക്കുക. ജെല്‍ അലിഞ്ഞു ചേര്‍ന്ന് വെള്ളം നന്നായി തിളക്കുമ്ബോള്‍ അല്‍പം തേയിലപ്പൊടി ചേര്‍ക്കുക. തിളച്ച്‌ 10 മിനിട്ട് തണുക്കാന്‍ അനുവദിക്കുക.

പൈനാപ്പിള്‍, കുക്കുമ്ബര്‍ കറ്റാര്‍വാഴ ജ്യൂസ് പേരു പോലെ തന്നെ രുചിയിലും കേമനാണിത്. ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഒരു ജ്യൂസ് കുടിക്കണമെന്നു തോന്നുമ്ബോള്‍ ഇത് പരീക്ഷിക്കാം. ദഹനം മെച്ചപ്പെടുത്താനും ശരീരം ശുദ്ധീകരിക്കാനും വളരെ നല്ലതാണ് പൈനാപ്പിള്‍. വെള്ളരിക്കയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

ജ്യൂസ് ഉണ്ടാക്കാന്‍ വേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് പേരു കേള്‍ക്കുമ്ബോള്‍ തന്നെ നമുക്ക് മനസിലാകും. ഒരു ചെറിയ കഷണം പൈനാപ്പിള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, പിന്നെ ഒരു പകുതി വെള്ളരിക്ക. ഇതെല്ലാം കൂടി ഒരു ബ്ലെന്‍ഡറിനുള്ളിലേക്ക് ഇടുക. നന്നായി അരച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഒരു കറ്റാര്‍വാഴ കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്മൂത്തി പരിചയപ്പെടാം. ഓറഞ്ച്, സ്ട്രോബറി, കറ്റാര്‍വാഴ സ്മൂത്തി. കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. കലോറി തീരെ കുറഞ്ഞതും പ്രമേഹരോഗികള്‍ക്കും യാതൊരു ടെന്‍ഷനും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്നതാണ് സ്ട്രോബറി. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് സ്ട്രോബറിയില്‍. വണ്ണം കുറയാന്‍ ഒരു ഉത്തമ ഉപാധി ആയിരിക്കും ഇത്.

സ്മൂത്തി ഉണ്ടാക്കാന്‍ ആദ്യം കുറച്ച്‌ ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതിലേക്ക് മൂന്ന് നാല് സ്ട്രോബറി ചേര്‍ക്കുക. ഇതിനുള്ളിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നിറയെ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് ബ്ലെന്‍ഡറില്‍ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം

Share news

Leave a Reply

Your email address will not be published. Required fields are marked *