സ്കൂളുകളിലും കോളജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ
.
സ്കൂളുകളിലും കോളജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാർശ ചെയ്യുന്ന പ്രകാരം സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു.

അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സമർപ്പിച്ച സർക്കാർ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചാലുടൻ രാജ്യത്തുടനീളം ഈ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്.




