KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ട്രെയിൻ യാത്രക്കിടെ കല്ലേറ് കൊണ്ട് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ

.

കോഴിക്കോട് ട്രെയിൻ യാത്രക്കിടെ കല്ലേറ് കൊണ്ട് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. കല്ലെറിഞ്ഞത് ലഹരിയിൽ ആയിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയത്. ദിവസങ്ങൾ നീണ്ട് വിദഗ്ധ അന്വേഷണത്തിലൂടെയാണ് കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ പിടികൂടിയത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ്.

 

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വെച്ച് വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരുക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ.

Advertisements
Share news
error: Content is protected !!