KOYILANDY DIARY.COM

The Perfect News Portal

പെരുന്നാൾ മൊഞ്ചുമായി ഈദ് മെഹന്തി ഫെസ്റ്റ് 2023

പെരുന്നാൾ മൊഞ്ചുമായി ഈദ് മെഹന്തി ഫെസ്റ്റ് 2023. ചേമഞ്ചേരി: കാപ്പാട് ജി എം യു പി സ്കൂളിൽ ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഈദ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷരീഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ആറു വാർഡുകളിൽ നിന്നായി നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു. വ്യത്യസ്തമായ ഡിസൈനുകൾ കൈകളിൽ വരച്ചു ഓരോ ടീമും ശ്രദ്ധേയമായി. ഒപ്പം പെരുന്നാൾ മൊഞ്ചുമായി നാസർ കാപ്പാടിന്റെ മൈലാഞ്ചി പാട്ടും അരങ്ങേറി. പഞ്ചായത്ത് മെമ്പർ ഷബ്ന ഉമ്മാരി, അശ്വിൻ പ്രദീപ്‌, സിഡിഎസ് അംഗം അഫ്സ മനാഫ്, ഷരീഫ റഫീഖ്, ആമീൻ മാസ്റ്റർ, റഹീന അഷറഫ് എന്നിവർ സംസാരിച്ചു.
മെഹന്തി ഫെസ്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം ജന്നത്തുൽ പർവി, കാപ്പാട് കരസ്ഥമാക്കി. രണ്ടാം സ്ഥാനം എം ടി.ഷെഹീബ, കാപ്പാട്, മൂന്നാം സ്ഥാനം ആയിഷ ജിനാൻ, കണ്ണൻ കടവ് എന്നിവർ നേടി. ബ്ലോക്ക് മെമ്പർ എം.പി.മൊയ്‌ദീൻ കോയ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
Share news