KOYILANDY DIARY.COM

The Perfect News Portal

മദ്യവും വർഗ്ഗീയതയും ദേശീയവിപത്ത്

കൊയിലാണ്ടി: മദ്യവും വർഗ്ഗീയതയും ദേശീയവിപത്ത്. മദ്യമുൾപ്പെടെയുള്ള ലഹരിയും വർഗീയതയുമാണ് ഭീകരമായ ദേശീയവിപത്തുക്കളെന്ന് മദ്യനിരോധന സമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന കൊയിലാണ്ടിതാലൂക്ക് മദ്യനിരോധന സമിതിയുടെ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഖാലിദ് മൂസ്സ നദ്‌വി ഉദ്ഘാടനം ചെയ്തു. വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. ടി. കെ. കണ്ണൻ, അഹമ്മദ് ദാരിമി, സിദ്ധാർത്ഥ്
നരിക്കൂട്ടുംചാൽ, വി. എം. രാഘവൻ, ഹമീദ് പുതുക്കുടി, കുമാരി സൂര്യമേധ, ഇയ്യച്ചേരി പദ്മിനി തുടങ്ങിയവർ പ്രസംഗിച്ചു.
Share news