KOYILANDY DIARY.COM

The Perfect News Portal

എം.കെ കുഞ്ഞബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു

എം.കെ കുഞ്ഞബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന് കോൺഗ്രസിൻ്റെ നേതൃത്വ നിരയിൽ പ്രവർത്തിച്ച എം.കെ കുഞ്ഞബ്ദുള്ളയുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

എൻസിപിയുടെ ബ്ലോക്ക് പ്രസിഡണ്ട്,  ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം, മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, വൻമുഖം ഗവൺമെൻ്റ് ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

അഡ്വക്കേറ്റ് സി.എം സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീഷു, ചേനോത്ത് ഭാസ്കർ മാസ്റ്റർ, മുക്കം മുഹമ്മദ്, സി. സത്യ ചന്ദ്രൻ, ബി.കെ.എം ബാലകൃഷ്ണൻ, കെ.ടി.എം കോയ, കെ. ജീവനന്ദൻ, പപ്പൻ മൂടാടി, സി. രമേശൻ, പി. ചാത്തപ്പൻ മാസ്റ്റർ, ഇ. എസ്. രാജൻ, രാഘവൻ മാസ്റ്റർ, പി എം ബി നടേരി എന്നിവർ സംസാരിച്ചു.

Advertisements
Share news