KOYILANDY DIARY

The Perfect News Portal

ജൂൺ 14 ലോക രക്തദാന ദിനം; അരുണിൻ്റെ ‘ സമയം’ തെറ്റാറില്ല, രക്തദാനവും

ഉള്ള്യേരി: ജൂൺ 14 ലോക രക്തദാന ദിനം. അരുണിൻ്റെ സമയവും – രക്തദാനവും തെറ്റാറില്ല, സമയമറിയാൻ വാച്ചു നോക്കുകയേ വേണ്ട, അരുണിനോടൊന്നു ചോദിച്ചാൽ മതി. ഇപ്പോൾ സമയമെത്രയാണെന്ന് ചോദിച്ചാൽ കേട്ട മാത്രയിൽ ഒന്നും ആലോചിക്കാതെ, വാച്ചിൻ്റെയോ മൊബൈൽ ഫോണിൻ്റെയോ സഹായമില്ലാതെ സമയം പറയുന്ന വ്യത്യസ്തനായ ഒരു ചെറുപ്പക്കാരനാണ് അരുൺ നമ്പിയാട്ടിൽ.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളാണ് ഈ  അത്ഭുത പ്രതിഭാസം അരുണിനോടൊപ്പം കൂടിയത്. സമയത്തെ സ്വയം വരിച്ച അരുണിന് രക്തദാനമെന്നതും സ്വയം സമർപ്പിതമാണ്. യുവത്വത്തിൻ്റെ പ്രസരിപ്പിൽ തുടർച്ചയായി പതിനാറാം തവണയും അരുൺ രക്തദാനം ചെയ്തു കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിലെന്നും മുന്നിലുള്ള അരുൺ രക്തദാന സേനയിലില്ലെങ്കിലും രക്ത ദാനത്തിൻ്റെ മഹത്വം സ്വയം മനസ്സിലാക്കി മറ്റുള്ളവർക്ക് മാത്യക സ്യഷ്ടിച്ചു തന്നെയാണ് രംഗത്തുള്ളത്.
Advertisements
വിദ്യാർത്ഥിയായിരിക്കെ രക്തദാനത്തിലൂടെ ജീവൻ്റെ വില ഉയർത്തി വർഷത്തിൽ മൂന്ന് പ്രാവശ്യം തന്നെ രക്ത ദാനത്തിന് അരുൺ തയ്യാറാവാറുണ്ട്. ഉള്ള്യേരി മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദൻ – അനിത ദമ്പതികളുടെ മകനാണ് വാച്ച് കെട്ടാത്ത അരുൺ നമ്പിയാട്ടിൽ. എക സഹോദരി അർച്ചന അധ്യാപികയാണ്.
സംസ്ഥാന സർക്കാറിൻ്റെ യുവജന ക്ഷേമ ബോർഡ് വളണ്ടിയറായും, റെഡ് ക്രോസ് വളണ്ടിയറായും, കേരള ഫയർ &  റെസ്ക്യു സർവീസിൻ്റെ കീഴിൽ ആപത്ത് മിത്ര വളണ്ടിയറായും ഈ ചെറുപ്പകാരൻ നാടിൻ്റെ നന്മയുടെ നേർ അടയാളമായി പ്രവർത്തിച്ചു വരികയാണ്.