KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലേക്ക്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലേക്ക്. ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും, കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.

ഇതിനോടകം മുന്നൂറിലേറെ പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ പലരുടെയും നില ഗുരുതരമാണ്. പ്രധാനമന്ത്രി ആദ്യം അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും, പിന്നീട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.

Share news