KOYILANDY DIARY.COM

The Perfect News Portal

100-ാം വാർഷികം ആഘോഷിച്ച് ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾ

100-ാം വാർഷികം ആഘോഷിച്ച് ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾ, മൂടാടി. നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 100 ഇന പരിപാടികളുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ പി.കെ അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

വാർഡ് മെമ്പർ കെ.സുമതി, വാസു മാസ്റ്റർ, വികസന സമിതി അംഗങ്ങളായ പി.വി.ഗംഗാധരൻ, രാധാകൃഷൻ കണിയാങ്കണ്ടി, ഡോ: ജമുനാദേവി (അക്കാദമിക് കൺസൽട്ടൻ്റ്) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മജീഷ്യൻ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള മാജിക് പരിശീലനം നടന്നു. ചടങ്ങിൽ പ്രധാന അധ്യാപിക സീനത്ത്.കെ സ്വാഗതവും പി.ടി .എ പ്രസിഡണ്ട് വഹീദ എം.സി നന്ദിയും പറഞ്ഞു.

Share news