KOYILANDY DIARY.COM

The Perfect News Portal

കെ ടി മാത്യു കുടുംബസഹായ ഫണ്ട് ചൊവ്വാഴ്ച കൈമാറും; എസ്എഫ്ഐ കൂട്ടായ്‌മ 25 ലക്ഷം സമാഹരിച്ചു

മാരാരിക്കുളം: അന്തരിച്ച സിപിഐ എം നേതാവ്‌ കെ ടി മാത്യുവിന്റെ കുടുംബസഹായ ഫണ്ട്‌  25 ലക്ഷം രൂപ ചൊവ്വാഴ്‌ച കൈമാറും. എസ്എഫ്ഐയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും രൂപീകരിച്ച കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരിച്ചത്. അഡ്വ. പ്രിയദർശൻ തമ്പി ചെയർമാനും അഡ്വ. ആർ റിയാസ് കൺവീനറുമായാണ്‌ കൂട്ടായ്‌മ രൂപീകരിച്ചത്‌.
രാവിലെ എട്ടിന് മാത്യുവിന്റെ വീടിന് സമീപം ചേരുന്ന ചടങ്ങിൽ സഹായം അമ്മ ജെസി തോമസിന് കൈമാറും. നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രി സജി ചെറിയാൻ, സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, ടി വി രാജേഷ്‌ തുടങ്ങിയവർ പങ്കെടുക്കും.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത് ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ, സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ ടി മാത്യു ഹൃദയാഘാതത്തെത്തുടർന്ന് ഫെബ്രുവരി അഞ്ചിനാണ് അന്തരിച്ചത്.
Share news