KOYILANDY DIARY

The Perfect News Portal

വീ​ണ്ടും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം. അര ലിറ്റർ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് മാത്രമാവും

വീ​ണ്ടും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം. അര ലിറ്റർ മണ്ണെണ്ണ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് മാത്രമാവും. കഴിഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന പി.​ഡി.​എ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​റ്റ​യ​ടി​ക്ക് 50 ശ​ത​മാ​നമാണ് കേന്ദ്രം വെ​ട്ടി​ക്കു​റ​ച്ചത്. മ​ണ്ണെ​ണ്ണ വി​ഹി​തം വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ര​ന്ത​രം കേ​ന്ദ്ര​ത്തി​ൽ സ​മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പു​തിയ നടപടി.

2020-21 വ​ർ​ഷ​ത്തി​ൽ ഒ​രു പാ​ദ​ത്തി​ൽ 9264 കി​ലോ ലി​റ്റ​ർ മ​ണ്ണെ​ണ്ണയായിരുന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത് തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു പാ​ദ​ത്തിൽ 6480 കി​ലോ ​ലി​റ്റ​റാ​യും 3888 കി​ലോ ലി​റ്റ​റാ​യും 1944 കി​ലോ ലി​റ്റ​റായും ഇത് വെട്ടിച്ചുരുക്കി. 2021-22 കാ​ല​യ​ള​വി​ൽ മ​ഞ്ഞ, പി​ങ്കു​കാ​ർ​ഡു​കാ​ർ​ക്ക് 3 മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ര ലി​റ്റ​റും, ഇ​ല​ക്ട്രി​സി​റ്റി ക​ണ​ക്​​ഷ​ൻ ഇല്ലാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ​ക്ക് എ​ട്ട്​ ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​മാ​യിരുന്നു ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ​ വ​ർ​ഷം മു​ത​ൽ വ​ൻ​തോ​തി​ൽ കേ​ന്ദ്രം മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ല​ഭ്യ​മാ​യി​ട്ടു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലെ കാ​ർഡുകാർക്കും അ​ര ലി​റ്റ​ർ വീ​ത​വും വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ല​ഭ്യ​മ​ല്ലാ​ത്ത​ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് 6 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​മാ​ണ് ന​ൽ​കാ​നാ​യ​ത്. ഇ​ത്ത​വ​ണ 50 ശ​ത​മാ​നം കൂ​ടി വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് മാ​ത്ര​മേ അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ ല​ഭി​ക്കൂ​വെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യുടെ ഓഫീസ് അറിയിച്ചു.

Advertisements