വടകര ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാർ സമരം ആരംഭിച്ചു.

വടകര ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാർ സമരം ആരംഭിച്ചു. ആശുപത്രി വികസന സമിതി തീരുമാനങ്ങൾ നടപ്പിലാക്കാൻ തയ്യാറാകാത്ത ഡോ. സരളാ നായർ നീതി പാലിക്കുക. ലേ. സെക്രട്ടറി ബിജോയിയുടെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) വടകര ബ്രാഞ്ച് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് കടന്നത്.

