KOYILANDY DIARY.COM

The Perfect News Portal

കന്നുകാലി കച്ചവടക്കാരനെ പശു സംരക്ഷകര്‍ കൊലപ്പെടുത്തി

ബെംഗളൂരു: കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് പശു സംരക്ഷകര്‍ കൊലപ്പെടുത്തിയതായി ആരോപണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷയെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുനീത് കാരെഹള്ളി എന്നയാള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് നിരന്തരമായി പാഷയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പാഷയോട് പാകിസ്താനിലേക്ക് പോകാനും പറഞ്ഞു. തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായതെന്ന് പൊലീസ് പറയുന്നത്.

 

Share news