KOYILANDY DIARY.COM

The Perfect News Portal

പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ

പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട്: ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കയ്യറ മുണ്ടൂർ ആറുമുഖൻ്റെ മകൻ സുമേഷി(40)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷ് വിഷാദ രോഗ ബാധിതനായിരുന്നുവെന്നും കഴിഞ്ഞ 17 മുതൽ ലീവിലായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധോണി എസ് നഗറിലെ സുമേഷിൻ്റെ ഉടമസ്ഥതയിലുള്ള അരിമണി എസ്റ്റേറ്റ് ഷെഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 3 വർഷമായി ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ സേവനമനുഷ്ടിച്ച് വരികയാണ്. ഭാര്യ: അഞ്ജലി. മകൾ: ഹിയ.

Share news