മുൻ മന്ത്രി പി ശങ്കരനെ അനുസ്മരിച്ചു
കൊയിലാണ്ടി:മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ അഡ്വ. പി. ശങ്കരന്റെ മൂന്നാം ചരമ വാർഷികം കെ. കരുണാകരൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ പരിപാടി വി. പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു.

സന്തോഷ് തിക്കോടി, വിജയൻ കണ്ണഞ്ചേരി, പപ്പൻ മൂടാടി, സി. ഗോപിനാഥ്, ഇ. കെ. ശീതൾ രാജ്, ജയകൃഷ്ണൻ ചെറുകുറ്റി, യു. കെ. രാജൻ, ടി. ഗിരീഷ് കുമാർ, സുനിൽകുമാർ വിയ്യൂർ, എം. കെ. സായിഷ്, നിതിൻ നടേരി എന്നിവർ സംസാരിച്ചു..
