നഗരസഭയിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ


നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ വിഷ്ണു എൻ. എസ്, ജിഷ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു എന്നിവർ സംസാരിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീബ ടി. കെ , ലിജോയ്. എൽ, ജമീഷ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ നഗരസഭയിലെ ചെറു ടൗണുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ജനകീയ പങ്കാളിത്തത്തോടെ കൂടി ശുചീകരിക്കും. അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും ചെയ്ത് കൊയിലാണ്ടിയെ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ചെയർപേഴ്സണ്‍ ആവശ്യപ്പട്ടു.

