KOYILANDY DIARY

The Perfect News Portal

ഡബിൾ ഡെക്കർ ക്ലിയറൻസ് പഠന റിപ്പോർട്ടിനു ശേഷം മന്ത്രി ആൻ്റണി രാജു

കോഴിക്കോട്‌: നഗരക്കാഴ്‌ചകൾ കാണാനുള്ള കെ.എസ്‌.ആർ.ടി.സി ഡബിൾ ഡെക്കർ ബസ്‌ ക്ലിയറൻസിനുള്ള പഠന റിപ്പോർട്ട്‌ കിട്ടിയാൽ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു.
കോഴിക്കോട്ടെ ചെറിയ റോഡുകളിൽ ഡബിൾ ഡെക്കർ ബസ്‌ ഓടിക്കാൻ പ്രയാസമുണ്ട്‌. വൈദ്യുതി ലൈനുകൾ, മരങ്ങൾ എന്നിവയിൽ തട്ടാതെ പോകണം. ഇതിനായി കെ.എസ്‌.ഇ.ബി, വനം വകുപ്പ്‌ എന്നിവയുമായി ചർച്ച നടത്തി തീരുമാനിക്കേണ്ടതുണ്ട്.
തിരുവനന്തപുരത്ത്‌ ഉള്ളതു പോലെ ഡബിൾ ഡെക്കർ ബസ്‌ നഗരത്തിലും ഏർപ്പെടുത്താൻ വിനോദസഞ്ചാര വകുപ്പ്‌  ഗതാഗതവകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ച ശേഷം കഴിവതും വേഗത്തിൽ തുടങ്ങുമെന്നും മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.
Advertisements
സിറ്റി റൈഡ്‌ പദ്ധതിയിൽ പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്‌കാൽപ്പള്ളി, കുറ്റിച്ചിറ, കോതി ബീച്ച്‌, നൈനാം വളപ്പ്‌, സൗത്ത്‌ ബീച്ച്‌, ഗാന്ധി പാർക്ക്‌, ഭട്ട്‌റോഡ്‌ ബീച്ച്‌, ഇംഗ്ലീഷ്‌ പള്ളി, മാനാഞ്ചിറ സ്‌ക്വയർ തുടങ്ങിയ സ്ഥലങ്ങൾ ഒറ്റയാത്രയിൽ കാണാനാവുന്നത്‌ വിനോദസഞ്ചാരികൾക്ക്‌ സന്തോഷം പകരുന്നതാണെന്നും മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.