KOYILANDY DIARY.COM

The Perfect News Portal

ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കണം. മന്ത്രി എ. കെ ശശീന്ദ്രൻ.

കൊയിലാണ്ടി: ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള നീക്കത്തെ അധ്യാപക സമൂഹം ശക്തമായി ചെറുത്തു തോൽപ്പിക്കണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ്.ടി.എ) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ  നേട്ടങ്ങൾ സംരക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങിൽ എൻ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് പി. പി. ബൈജു ആധ്യക്ഷത വഹിച്ചു. മാറുന്ന ക്ലാസ് മുറികൾ മാറേണ്ട അധ്യാപന രീതി” എന്ന വിഷയത്തിൽ ഇ. ശശീന്ദ്രദാസ് ക്ലാസ് എടുത്തു.
എൻ.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ, എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ. കെ. ശ്രീഷു, സി. രമേശൻ, അനിത കുന്നത്ത്, സി.  ജൂലേഷ്, വിനോദ് മേച്ചേരി, അരുൺ, എം. കെ. ബബിത, പി. പവിത്രൻ, അബുലൈസ് തേഞ്ഞിപ്പലം, പി. കെ. എം. ഹിബത്തുള്ള, പി. സുധാകരൻ മാസ്റ്റർ, വിജയൻ മലയിൽ, കെ. കെ. സഗീഷ്,കെ. പി. സുധീഷ്, എസ്. ശ്രുതില എന്നിവർ സംസാരിച്ചു.
Share news