KOYILANDY DIARY.COM

The Perfect News Portal

അഴിയൂരിൽ വിദേശ വനിതയെ തെരുവ് നായ ആക്രമിച്ചു

വടകര: അഴിയൂരിൽ വിദേശ വനിതക്ക് തെരുവ് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ റഷ്യൻ യുവതി കത്രീന (40) ക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്. ഇവരെ മാഹി ഗവണ്‍മെൻ്റ് ആശുപത്രിയിലും പിന്നീട് തലശ്ശേരി ഗവണ്‍മെൻ്റ്  ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴിയൂരിലെ കടലോരത്തെ മണൽപരപ്പിലൂടെ നടക്കുമ്പോഴാണ് പട്ടിയുടെ ആക്രമണത്തിനിരയായത്. നിരന്തരം തെരുവു നായ ആക്രമണങ്ങൾ പ്രദേശത്തു നിന്ന് റിപ്പോർട്ട് ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞു.

Share news