KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട വഞ്ചി കത്തി നശിച്ചു

കൊയിലാണ്ടി: ഹാർബറിൽ നങ്കൂരമിട്ട വഞ്ചി കത്തി നശിച്ചു. ശ്യാമപ്രസാദ് മുഖർജി എന്ന വഞ്ചിയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കോസ്റ്റൽ eപാലീസാണ് വഞ്ചികത്തുന്നത് കണ്ടത് ഉടൻ തന്നെ തീയണച്ചു. വഞ്ചിയിലെ കൺട്രോൾ സിസ്റ്റം, സി.സി.ടി.വി. ക്യാമറ എന്നിവ അടക്കം കത്തി നശിച്ചു.

ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 ഓളം മൽത്സ്യ തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന വഞ്ചിയാണ് ശ്യാമപ്രസാദ് മുഖർജി വഞ്ചി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news