KOYILANDY DIARY.COM

The Perfect News Portal

9 ക്രിമിനൽ കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് കേരള പൊലീസ്

9 ക്രിമിനൽ കേസുകളിൽ പ്രതിയായ, ഉദ്യോഗസ്ഥനെ പിരിച്ചൂുവിട്ട് കേരള പൊലീസ്. കോഴിക്കോട്: സ്ത്രീ പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ പി. ആർ. സുനുവിനെയാണ് കേരള പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. പൊലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് ഉദ്യോഗസ്ഥനെ പിരിച്ച് വിട്ടത്.

സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവ്വീസിൽ തുടരുന്നതിൽ നിന്നും അയോഗ്യരാക്കുന്നതാണ് കേരള പോലീസ് ആക്ട് 86. പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന സർക്കാറിൻ്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി ഡി. ജി. പി. യുടേതാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് ഇയാളെ സർവീസിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചത്.

Share news