KOYILANDY DIARY.COM

The Perfect News Portal

”കുട്ടിക്കൊരു വീട് ” താക്കോൽ കൈമാറ്റം ഡിസംബർ 12ന്

കെ.എസ്.ടി.എ കൊയിലാണ്ടി സബ്ബ് ജില്ലാ കമ്മിറ്റി നിർമ്മിച്ച കുട്ടിക്കൊരു വീടിൻ്റെ താക്കോൽ കൈമാറ്റം ഡിസംബർ 12 ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം  സബ് ജില്ലകൾ ഏറ്റെടുത്ത കുട്ടിക്കൊരു വീട്  നിർമാണം കൊയിലാണ്ടിയിൽ ഇതിനകം പൂർത്തിയായി.
കാഞ്ഞിലശ്ശേരി വാളാർ കുന്നിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി നേതൃത്വത്തിൽ വീട് നിർമ്മിച്ചത്.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വാസയോഗ്യമല്ലാത്ത വീടുള്ള കുടുംബങ്ങളെ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കുടുംബത്തിനാണ് വീട് നൽകുന്നത്.
സബ് ജില്ലയിലെ അധ്യാപകർ, പൂർവ്വ അധ്യാപകർ എന്നിവരിൽ നിന്നുള്ള ധനസമാഹരണത്തിലൂടെയാണ്  നിർമ്മാണ പ്രവർത്തനം നടത്തിയത്.
പത്ര സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ഡി.കെ. ബിജു, സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി, ട്രഷറർ രാജഗോപാലൻ എൻ.കെ. എന്നിവർ പങ്കെടുത്തു.
Share news