KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞാട് കവിത ആൽബം ചിത്രീകരണം പൂർത്തീകരിച്ചു.

കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ ടി. പി. സി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച കുഞ്ഞാട് എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം എകരൂരിലും പരിസരത്തുമുള്ള ലൊക്കേഷനുകളിൽ വെച്ച് പൂർത്തിയായി.
ടി.എം.ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ച ആൽബത്തിൻ്റെ പ്രൊജക്ട് ഡിസൈനർ  സുരേന്ദ്രൻ കോഴിക്കോടും, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്  അലക്‌സ് ജോസഫ് ചിറ്റടിയും , പി.ആർ.ഒ. ബി.സുനിൽ കുമാറുമാണ്. നവംബറിൽ ദൃശ്യകേളി 24 മീഡിയയുടെ യൂടൂബ് ചാനലിലൂടെ  കുഞ്ഞാട് റിലീസിനൊരുങ്ങുന്നു.
Share news