KOYILANDY DIARY

The Perfect News Portal

മെഡിക്കൽ കോളേജിൽ നവീകരിച്ച മെഡിസിൻ വാർഡ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കേട്: മെഡിക്കൽ കോളേജിൽ നവീകരിച്ച മെഡിസിൻ വാർഡ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ചുവരും തറയും ടൈൽ വിരിച്ച വാർഡിൽ രോഗികൾക്ക് കിടക്കാനായി ആധുനിക രീതിയിലുള്ള 32 കട്ടിലുകളാണുള്ളത്‌. ഇതിൽ 12 എണ്ണം സെമി ഫോൾഡിങ്ങും 5 എണ്ണം ഐസിയു കട്ടിലുമാണ്.
Advertisements
പാമ്പുകടി ഏൽക്കുന്നവർക്കായുള്ള  ഐസിയു, നഴ്സസ് റൂം, പ്രൊസീജർ റൂം, പിജി ക്ലാസ് മുറി, ടോയ്‌ലറ്റ് ബ്ലോക്ക്, ഓക്സിജൻ ട്രോളി ഡിസിബിലേറ്റർ, ലോക്കറുകൾ, വാട്ടർഫിൽറ്റർ, ഹീറ്റർ തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്‌. മുൻ എംഎൽഎ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന്‌ അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.
ലിന്റോ ജോസഫ്‌ എം.എൽ.എ അധ്യക്ഷനായി. ജോർജ് എം തോമസ്, മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. ഇ. വി ഗോപി, വൈസ് പ്രിൻസിപ്പൽ ഡോ. കെ. ജി സജീത്ത് കുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ സിന്ധു, എം.സി.എച്ച് സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ, മെഡിസിൻ മേധാവി ഡോ. ജയേഷ്, നഴ്സിങ് സൂപ്രണ്ട് സുമതി എന്നിവർ സംസാരിച്ചു.