സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയും, ആസ്റ്റർ മിംസും സംയുക്തമായി കൊയിലാണ്ടിയിൽ സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് വിവിധ പരിശോധനകളും മരുന്നുകളും സൗജന്യമായി നൽകി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.

താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഷീലാ ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജൈജു. ആർ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഭാസ്കരൻ, റൊട്ടേറിയൻ സുധീർ എന്നിവർ ആശംസകൾ അർപ്പിച്ച്. സെക്രട്ടറി ജിജോയ് സി. സി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


