മൂടാടി ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾ പൂർത്തിയായി

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾ പൂർത്തിയായി ഭിന്നശേഷി, മത്സ്യത്തൊഴിലാളി, കുട്ടികൾ, വയോജനങ്ങൾ, പട്ടികജാതി വിഭാഗം എന്നിവരുടെ പ്രത്യേക ഗ്രാമസഭകളാണ് മൂടാടി ഗ്രാമ പഞ്ചായത്തിൽ പൂർത്തിയായത്. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ. കെ. രഘുനാഥ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി ഗിരീഷ് ചർച്ച ക്രോഡീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. പി. അഖില, , യു.വി. മാധവൻ, പി.ടി ബാലകൃഷണൻ തുടങ്ങിയവർ പങ്കെടുത്തു.

