അഭയാർത്ഥി പാലായന സമരം വിജയിപ്പിക്കുക: കെ.റെയിൽ വിരുദ്ധ ജനകീ സമിതി

കൊയിലാണ്ടി: അഭയാർത്ഥി പാലായന സമരം വിജയിപ്പിക്കുക കെ. റെയിൽ വിരുദ്ധ ജനകീയ സമിതി. ഈ മാസം 26 ന് കെ. റെയിൽ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് നടക്കുന്ന കുടിയിറക്കപ്പെടുന്നവരുടെ അഭയാർത്ഥി പാലായന സമരം വിജയിപ്പിക്കാൻ കൊരയങ്ങാട് തെരുവിൽ ചേർന്ന കെ.റെയിൽ വിരുദ്ധ ജനകീ സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ടി.എം രവി അദ്ധ്യക്ഷത വഹിച്ചു.

ഒലീവ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.സുധീർ കുമാർ, കുന്നക്കണ്ടി ബാലൻ, ഇ.കെ.രാഗേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എം. രവി (പ്രസിഡണ്ട്), ടി.പി. രാഘവൻ (വൈസ് പ്രസിഡണ്ട്), പി.കെ. വിനു, (ജോ: സെക്രട്ടറി), ടി.പി. പ്രശാന്ത് (ജനറൽ സെക്രട്ടറി), ഇ.കെ. രാഗേഷ് (ട്രഷറർ) അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.


