ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും ദുരന്തനിവാരണ നിയമം 2005 അനുസരിച്ച് മുറിച്ചു മാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിർദ്ദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ബാധ്യതയെന്നും സെക്രട്ടറി അറിയിച്ചു
