യു.ഡി.എഫ്. ധർണ നടത്തി
പേരാമ്പ്ര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പേരാമ്പ്ര സബ്ബ് ട്രഷറി പരിസരത്ത് യു.ഡി.എഫ്. ധർണ നടത്തി. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ വി.സി. ചാണ്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ടി.കെ. ഇബ്രായി അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം യു.ഡി.എഫ്. കൺവീനർ കെ.എ. ജോസ്‌കുട്ടി, സത്യൻ കടിയങ്ങാട്, എസ്.പി. കുഞ്ഞമ്മദ്, രാജീവ് തോമസ്, പി.കെ. രാഗേഷ്, മുനീർ എരവത്ത്, ഇ. അശോകൻ, രാജൻ മരുതേരി, കെ. മധുകൃഷ്ണൻ, ആർ.കെ. മുനീർ, ടി.പി. ചന്ദ്രൻ, കെ.കെ. വിനോദൻ, കെ.പി. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.


