കൊയിലാണ്ടി നഗരസഭ കൃഷിഭവൻ കര്‍ഷകദിനം ആഘോഷിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷി ഭവനുമായി ചേര്‍ന്ന് കര്‍ഷകദിനം ആഘോഷിച്ചു. ടൗണ്‍ഹാളില്‍ നടന്ന ആഘോഷവും കൃഷിഭവനില്‍ നടക്കുന്ന ഓണം കാര്‍ഷിക വിപണന മേളയും നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായി നടന്ന പരിപാടിയില്‍ കാര്‍ഷികവൃത്തിയില്‍ വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയച്ച വ്യക്തികളെ ആദരിച്ചു. വൈസ്‌ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.എ. ഇന്ദിര, കെ.ഷിജു, ഇ.കെ. അജിത്, കൌൺസിലർമാരായ പി.രത്‌നവല്ലി, പി. പ്രജിഷ, കൃഷി ഓഫീസര്‍ ശുഭശ്രീ, കൃഷി അസി. ബൈജു ജോണ്‍ എന്നിവര്‍ സംസാരിച്ചു.

