നൂറോളം പേർ എൽ.ജെ.ഡി.യിൽ നിന്ന് രാജിവെച്ച് ജനതാദൾ (എസ്)ൽ
പേരാമ്പ്ര; മണ്ഡലത്തിലെ തുറയൂർ പഞ്ചായത്തിൽ അന്തരിച്ച യുവജനതാദൾ നേതാവ് അജീഷ് കൊടക്കാടിൻ്റെ പിതാവും മുതിർന്ന നേതാവും പാർട്ടിയുടെ മുൻകാല പ്രസിഡൻ്റുമായ കൊടക്കാട് ബാലൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ നജിലാ അഷ്റഫ്, എൽ.ജെ.ഡി നേതാവും പയ്യോളി അർബൻ ബേങ്ക് ഡയറക്റ്ററുമായ കൊടക്കാട് ശ്രീനിവാസൻ, എൽ.വൈ.ജെ.ഡി നേതാവ് ശ്രീജേഷ്, എൽ വൈജെ.ഡി നേതാവ് മുണ്ടാളി പ്രവീൺ, വിജേഷ് കൊടക്കാട്, എച്ച് എം എസ് നേതാവായ മുണ്ടംകുന്നുമ്മൽ കുഞ്ഞിക്കണാരൻ, എൽ ജെ ഡി പഞ്ചായത്ത് മുൻ സിക്രട്ടറി മാവുള്ളാട്ടിൽ രാമചന്ദ്രൻ, വള്ളിൽ മുരളി, അഷ്റഫ് കോറോത്ത് (എക്സി.മെമ്പർ) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 30 ഓളം കുടുംബങ്ങളിൽ നിന്നായി 100 ഓളം പേർ എൽ ജെ.ഡിയിൽ നിന്ന് രാജിവെച്ച് മാതൃ പ്രസ്ഥാനമായ ജനതാദൾ എസ് ൽ ചേർന്നത്.

ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പാർട്ടി അംഗത്വം നൽകിയും പതാക കൈമാറിയും ഇവരെ സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ സിക്രട്ടറി റഷീദ് മുയിപ്പോത്ത്, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് ദിനേശ് കാപ്പുങ്കര, ദേവരാജൻ തിക്കോടി എന്നിവർ സംസാരിച്ചു.


