കോഴിക്കോട്: നഗരപരിധിയില്‍ സ്ഥാപിക്കുന്ന പരസ്യങ്ങള്‍ക്ക് ലൈസന്‍സ് ഫീസ് ഏര്‍പെടുത്താന്‍ കോര്പറേഷന് ഒരുങ്ങുന്നു. ജി.എസ്.ടി വന്നതോടെ പരസ്യനികുതി ഇല്ലാതാവുകയും വരുമാനം കുറയുകയും ചെയ്തതോടെയാണ് കോര്‍പറേഷെന്റ നീക്കം. ഇതിനായുള്ള കരട് റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്ന് ഡെപ്യൂട്ടി െസക്രട്ടറി കോര്പറേഷന് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.
നേരേത്ത പരസ്യനികുതിയും തറവാടകയും പെര്‍മിറ്റ് ഫീസും കിട്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ തറവാടകയും പെര്‍മിറ്റ് ഫീസും മാത്രമാണ് കിട്ടുന്നത്. വരുമാനം വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ് പറഞ്ഞു. പരസ്യ നികുതി ഇല്ലാതായതോടെ വര്‍ഷം 72 ലക്ഷത്തിെന്റ നഷ്ടമാണ് നേരിടുന്നതെന്നും ഇത് പരിഹരിക്കുന്നതിന് പദ്ധതി തയാറാക്കണമെന്നും മുസ്ലിംലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ. മൊയ്തീന്‍കോയ ശ്രദ്ധ ക്ഷണിച്ചു.

കോര്പറേഷന് വരുമാനം ലഭിക്കാത്ത അവസ്ഥ വരുമ്ബോള്‍ ചിലര്‍ ഇതുവഴി വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. പാളയം സബ് േവയില്‍ ഉള്‍പ്പടെ പല സ്ഥലത്തും പരസ്യ ബോര്‍ഡുകള്‍ ഉയരുന്നുണ്ടെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ജി.എസ്.ടി ആയതിനുശേഷം മറ്റ് ഏജന്‍സികള്‍ പരസ്യനികുതി പിരിക്കുന്നെന്ന ആരോപണം ശരിയല്ലെന്ന് എം.സി. അനില്‍കുമാര്‍ പറഞ്ഞു.

കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതില്‍ അപാകതയുണ്ടെന്നും അത് പരിഹരിക്കണമെന്നും പി. ദിവാകരന് കൗണ്‍സിലിെന്റ ശ്രദ്ധ ക്ഷണിച്ചു. ചക്കോരത്ത്കുളത്തെ റോട്ടറി യൂത്ത് സെന്റര്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കിെന്റ മറവില്‍ കോര്പറേഷന് സ്ഥലം ഉപയോഗപ്പെടുത്തുന്നത് തടയാന്‍ നടപടി വേണമെന്നും സ്ഥലം തിരിച്ചുപിടിക്കണമെന്നും അനുരാധ തായാട്ട് ശ്രദ്ധ ക്ഷണിക്കലില്‍ ആവശ്യപ്പെട്ടു. സ്ഥലം തിരിച്ചുപിടിക്കാന്‍ കൂട്ടായ പരിശ്രമം നടത്തുമെന്ന് മേയര്‍ അറിയിച്ചു. അതേസമയം റോട്ടറി ക്ലബ് നല്ല രീതിയിലാണ് പാര്‍ക്ക് നടത്തുന്നതെന്ന ഡോ. പി.എന്‍. അജിതയുടെ പരാമര്‍ശം വിമര്‍ശനത്തിന് ഇടയാക്കി.

കോര്പറേഷന് ഓഫിസില്‍ നവീകരണത്തിെന്റ ഭാഗമായി 172 കമ്ബ്യൂട്ടറുകളും 109 ലാപ്ടോപ്പുകളും വാങ്ങിയതായി എസ്.കെ. അബൂബക്കറിെന്റ ചോദ്യത്തിന് മറുപടിയായി മേയര്‍ അറിയിച്ചു. കണക്ക് ശരിയല്ലെന്ന് എസ്.കെ. അബൂബക്കര്‍ പറഞ്ഞു. കൂടുതല്‍ വിശദീകരണം വേണമെങ്കില്‍ അടുത്ത യോഗത്തില്‍ ഉന്നയിക്കാമെന്ന് മേയര്‍ പറഞ്ഞു.
കോരപ്പുഴ ഭാഗത്ത് മലിനജലപ്രശ്നവും ശുദ്ധജല ക്ഷാമവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം. മനോഹരന് ശ്രദ്ധക്ഷണിച്ചു. ബേപ്പൂരില്‍നിന്ന് യാത്രപുറപ്പെട്ട ബോട്ട് മംഗലാപുരത്ത് അപകടത്തില്‍െപട്ട സംഭവത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി വേണമെന്ന് വി.കെ മോഹന്‍ദാസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഇത് കൗണ്‍സിലിെന്റ പ്രമേയമായി കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ് മറുപടി നല്കി.
നഗരത്തില്‍ അനധികൃത കെട്ടിടങ്ങള്‍ വ്യാപകമായി നിര്മിക്കപ്പെടുന്നുണ്ടെന്ന ടി. സുരേഷ് കുമാറിെന്റ ശ്രദ്ധക്ഷണിക്കലിന് ഉടെന ഇക്കാര്യത്തില്‍ അന്വേഷണം നടത്തി അടുത്ത കൗണ്‍സിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ടൗണ്‍ പ്ലാനിങ് എന്‍ജിനീയര്‍ മറുപടി നല്കി. മഴക്കാലം തുടങ്ങുന്നതിനു മുമ്ബായി റോഡരികിലെ മരം മുറിച്ചു മാറ്റണെന്ന് എം.സി. സുധാമണി ആവശ്യപ്പെട്ടു. കോര്പറേഷന് ജീവനക്കാര്‍ക്ക് മേയ് ഒന്നുമുതല്‍ യൂനിഫോം നിര്‍ബന്ധമാക്കുമെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. 116 അജണ്ടകള്‍ കൗണ്‍സിലില്‍ പരിശോധിച്ചു. രണ്ടെണ്ണം മാറ്റിവെച്ചു. മൂന്ന് പ്രമേയങ്ങളും കൗണ്‍സിലില്‍ പാസാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ടാഗോര്‍ ഹാളിലാണ് കൗണ്‍സില്‍യോഗം നടന്നത്.
