ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ എ. പി. ശ്രീധരനെ അനുമേദിച്ചു
കൊയിലാണ്ടി: ഫോക്കലോർ അക്കാദമി അവാർഡ് നേടിയ എ. പി. ശ്രീധരന് തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൗരാവലി അനുമോദിച്ചു. 2020 വർഷത്തെ ഫോക്ക് ലോർ അവാർഡാണ് എ. പി. ശ്രീധരന് ലഭിച്ചത്. തൻ്റെ പത്താമത്തെ വയസ്സിൽ തുടങ്ങിയ കലാസപര്യ 55വർഷം പിന്നിട്ടിട്ടും തുടർന്ന് വരുന്ന ശ്രീധരനാശാൻ തിറയാട്ടം, കോപ്പ് നിർമാണം, മുഖത്തെഴുത്ത്, താളവാദ്യം, തോറ്റെംപാട്ട്, എന്നീ രംഗങ്ങളിലെല്ലാം പ്രാവീണ്യേം നേടിയ വ്യക്തിയാണ്.

മുത്തുകൂടയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയിൽ തിരുവങ്ങൂർ ടൌണിൽ ഘോഷയാത്രക്ക്ശേഷം അനുമോദന ചടങ്ങ് നടന്നു. കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. അനുമോദന സായാഹ്നത്തിൽ പ്രശസ്ത കവി സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. അശോകൻ കോട്ട് അധ്യക്ഷനായി. സൈരി സെക്രട്ടറി എം. ബാലകൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി. ഉണ്ണി മാടഞ്ചേരി സ്വാഗതവും, പ്രസിഡണ്ട് പി. കെ. ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.


