KOYILANDY DIARY.COM

The Perfect News Portal

ഇടനിലക്കാരായ ചൂഷകരെ ഒഴിവാക്കി, കർഷകരുടെ വരുമാനം ഇരട്ടി ആക്കുക എന്ന മോദി സർക്കാരിൻ്റെ നയം നടപ്പിലാക്കാൻ വേണ്ടിയാണ്, കാർഷിക നിയമഭേഗദതി കൊണ്ടുവന്നതെന്ന്  കോഴിക്കോട് ജില്ല കർഷകമോർച്ച പ്രസിഡൻ്റ് പി.പി മുരളി  പറഞ്ഞു. കർഷക ആത്മഹത്യ തടയാനും,  പ്രതിസന്ധികളെ നേരിടാൻ കർഷകരെ പ്രാപ്തരാക്കാനും ഈ നിയമം പര്യാപ്തമാണ്. കർഷകരെ പറഞ്ഞു പറ്റിച്ചു തെരുവിൽ ഇറക്കാൻ രാജ്യദ്രോഹ ശക്തികളും ഭീകരവാദികളുംകൈ  കോർക്കുന്നു എന്ന് ഇന്നലത്തെ സംഭവവികാസങ്ങൾ രാജ്യത്തിന് മനസ്സിലാക്കിക്കൊടുത്തു. കർഷകമോർച്ച യുടെ നേതൃത്വത്തിലുള്ള കർഷക മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടി ബസ്സ്റ്റാൻ്റ് പരിസരത്ത് നൽകിയ സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രഭാകരൻ പ്രശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥ ക്യാപ്റ്റൻ പി.പി മുരളിയെ, മണ്ഡലം പ്രസിഡൻ്റ് ജയ്കിഷ്എസ്സ്.ആർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ.വി സുരേഷ് സംസ്ഥാന കമ്മിറ്റി അംഗം രജനീഷ് ബാബു, കർഷകമോർച്ച ജനറൽ സെക്രട്ടറി സദാനന്ദൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി ,മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദൻ, വി കെ ഷാജി, വി കെ സുധാകരൻ, പറമ്പത്ത് പ്രദീപൻ,എന്നിവർ സംസാരിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *