വിജയോത്സവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: നിയോജക മണ്ഡലം എം.എൽ.എയുടെ വിജയോത്സവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ജി.എം.വിച്ച്.എസ്. എസ്. ലെയും, ജി.വി.എച്ച്.എസ്.എസ്.ലെ യും വിദ്യാർത്ഥികളെ അനുമോദിച്ചു കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ. കെ. ദാസൻ പരിപാടി ഉൽഘാടനം ചെയ്തു. നൂറ് ശതമാനം വിജയം നേടിയ ഗവ. ഫിഷറീസ് റസിഡൻസ് ടെക്നിക്കൽ ഹൈസ്കൂളിന് പ്രത്യേക ഉപഹാരം നൽകി. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, ജി.വി.എച്ച്.എസ്.എസ്. പ്രധാനധ്യാപിക പി. ഉഷാകുമാരി, ജി.എം.വി.എച്ച്.എസ്. പ്രിൻസിപ്പാൾ ഇ.കെ. ഷൈനി, ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ഇൻചാർജ് കെ.ടി. ഹാശിം, ജി.എം.വി..ച്ച്.എസ്.എസ്. പി.ടി.എ പ്രസിഡണ്ട് യു.കെ. രാജൻ, വി.എം. രാമചന്ദ്രൻ എന്നിവര്‍ സംസാരിച്ചു.



