KOYILANDY DIARY.COM

The Perfect News Portal

കൊറോണ വ്യാപനം തടയാൻ മദ്യഷാപ്പുകളും ബാറുകളും ഉടൻ അടയ്ക്കണം: കേരളമദ്യ നിരോധന സമിതി

കൊയിലാണ്ടി: കൊറോണ വ്യാപനം തടയാൻ മദ്യഷാപ്പുകളും ബാറുകളും ഉടൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള മദ്യനിരോധന സമിതി നേതാക്കൾ സംസ്ഥാന തലത്തിൽ ഉപവാസം നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സമിതി പ്രസിഡണ്ട് ഫാദർ വർഗീസ് മുഴുത്തേറ്റ് അധ്യക്ഷത വഹിച്ചു.

ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഇയ്യച്ചേരി പദ്മിനി, വി.കെ.ദാമോദരൻ എന്നിവരാണ് വീടുകളിൽ ഉപവസിച്ചത്. ഇയ്യച്ചേരിയുടെ സത്യാഗ്രഹം തിക്കോടി പഞ്ചായത്ത് മെമ്പർ സി.ഹനീഫ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി കൊയിലാണ്ടി ഏരിയ പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചു. ഷക്കീർ എ.എം സി. നേതൃത്വം കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി വ്രതാന്ത്യജലം നൽകി. മേലടി ബ്ലോക്ക് മെമ്പർ ശില്പാലിനീഷ് സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *