കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രളയാനന്തര കേരളത്തിൻ്റെ പുന:സൃഷ്ടിക്കായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന കെയര്‍ ഗ്രേസ് പദ്ധതിയില്‍ ഗുണഭോക്താക്കളായ കൊയിലാണ്ടി സർക്കിൾ പരിധിയിലുള്ളവര്‍ക്കായാണ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കെയർ ഹോം പദ്ധതിയിൽ വീട് ലഭിച്ചവർക്കുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയാണ് കെയർ ഗ്രേസ്. കോഴിക്കോട് ജില്ലയിൽ 44 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകിയത്.
കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ വെച്ച് നടന്ന ക്യാമ്പ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎയും ആശുപത്രി പ്രസിഡണ്ടുമായ പി. വിശ്വന്‍ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ മുഖ്യാതിഥിയായിരുന്നു. കുടുംബാംഗങ്ങൾക്ക് പുറമെ നിരവധി സഹകാരികളും ക്യാമ്പിൽ പങ്കടുത്തു.

സഹകരണസംഘം എ. ആർ. എം. ഐ. ഗീത ഹെല്‍ത്ത്കാര്‍ഡ് വിതരണം ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി. രവീന്ദ്രന്‍, സഹകരണസംഘം എ. ആർ. ടി. ഗണേശന്‍, എസ്. സി. ബി. സെക്രട്ടറി ബിനീഷ് മൂടാടി, ആശുപത്രി ബിൽഡിംഗ് കമ്മിറ്റി കൺവീനർ കെ. കെ. മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രസിഡണ്ട് സി. കുഞ്ഞമ്മദ് സ്വാഗതവും സെക്രട്ടറി യു. മധുസൂദനന്‍ നന്ദിയും പറഞ്ഞു.

