KOYILANDY DIARY.COM

The Perfect News Portal

ധീര ജവാൻ സുബിനേഷിൻ്റെ ഏഴാമത് രക്തസാക്ഷിത്വ വാർഷിക ദിനം

ധീര ജവാൻ സുബിനേഷിൻ്റെ ഏഴാമത് രക്തസാക്ഷിത്വ വാർഷിക ദിനം നവംബർ 23 ബുധനാഴ്ച വിവിധ പരിപാടികളോടെ ചേലിയ മുത്തു ബസാറിൽ നടക്കും. രാവിലെ 9 മണിക്ക് സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തും. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ പതാക ഉയർത്തും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബൂ രാജ് മുഖ്യാഥിതിയായിരിക്കും. പഞ്ചായത്തിലെ സ്കൂളുകളിലെ SPC, NCC  NSS, സ്കൗട്ട്  വിദ്യാർത്ഥികളും വിമുക്ത ഭടന്മാരും നാട്ടുകാരും പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന അനുസ്മരണ സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് M P ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിൻ്റെ അധ്യക്ഷതലഹിക്കും. ചടങ്ങിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ VR സുധീഷ് മുഖ്യാഥിതി ആയിരിക്കും. തുടർന്ന് ഭീകര വിരുദ്ധ പ്രതിഞ്ജയും സ്നേഹജ്വാലയും നടക്കും.
ചടങ്ങിൽ മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ K T M കോയ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരയ മജു കെ.എം, മജീദ് TK , മേജർ വാസുദേവൻ പൊന്മന (റിട്ട), സി വി ബാലകൃഷ്ണൻ. അഡ്വ. വി സത്യൻ, വിജയരാഘവൻ ചേലിയ, പി ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
Share news