KOYILANDY DIARY.COM

The Perfect News Portal

നഗരസഭ 42-ാം വാർഡിലെ റോഡ് ശോചനീയ

വാർഡ് 42 ലെ റോഡിന്റെ അവസ്ഥ! സ്വാതന്ത്ര്യ ദിനത്തിലെ സങ്കടക്കാഴ്ച “
-കൊയിലാണ്ടി നഗരസഭയിലെ വാർഡ് 42 ലെ റോഡിന്റെ അവസ്ഥയാണിത്… പലതവണകളായി വാർഡ് കൗൺസിലറോട് വിവരങ്ങൾ പറഞ്ഞിട്ടും ഇതുവരെ ഒരു പരിഹാര മാർഗ്ഗം സ്വീകരിച്ചില്ല. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം  ഞങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച വാർഡ് മെമ്പർക്ക് തന്നെയാണ്.
കഴിവു കേടാണെങ്കിൽ രാജിവെച്ചു പുറത്ത് പോവുക, വാർഡ് 42 പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു…
“പൊതുജനങ്ങളുടെ  ജീവനും, സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുക””പൊതുമുതൽ നഷ്ട്ടപ്പെടുത്താതെ, നാടിനെ സംരക്ഷിക്കുന്ന വാർഡ് മെമ്പറെയാണ് ഞങ്ങൾക്ക് ആവശ്യം

നഗരസഭ 42-ാം വാർഡിലെ റോഡ് ശോചനീയവസ്ഥയിൽ കൗൺസിലർക്കെതിരെ പ്രതിഷേധം. പുകയുന്നു. കൊല്ലം ബീച്ച് റോഡിലെ യു.പി. സ്‌കൂളിന് സമീപത്തായുള്ള .. റോഡാണ് മെയിന്റനൻസ് വർക്ക് ചെയ്യാത്തതിനെ തുടർന്ന് തകർന്ന് തരിപ്പണമായത്. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് അറിയുന്നത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ തകർന്ന റോഡിൽ ചേമ്പും വാഴയും നട്ട് പ്രതിഷേധിച്ചിരിക്കുകയാണ്.

നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരുമുൾപ്പെടെ സഞ്ചരിക്കുന്ന പ്രധാനപ്പെട്ടറോഡാണ് അനാസ്ഥയെ തുടർന്ന് ഗതാഗതയോഗ്യമല്ലാതായത്. ബൈക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ഇവിടെ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് നാട്ടുകാരെ വല്ലാതെ പ്രയാസത്തിലാക്കുന്നുണ്ട്. കാൽനട യാത്രക്കാർ്ക്കും കടുത്ത ദുരിതമാണ് ഇത് ഉണ്ടാക്കിവെക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രശ്‌ന പരിഹാരത്തിന് നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *